മുടിവെട്ടാന്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായിട്ട് രണ്ടാഴ്ച; കാത്തിരിപ്പ് സഫലം; ഷസിനെ കണ്ടെത്തി!

Published : Aug 02, 2023, 03:41 PM ISTUpdated : Aug 02, 2023, 03:58 PM IST
മുടിവെട്ടാന്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായിട്ട് രണ്ടാഴ്ച; കാത്തിരിപ്പ് സഫലം; ഷസിനെ കണ്ടെത്തി!

Synopsis

കുട്ടിയെ കാണാതായത് ഏഷ്യാനെറ്റ്‌ ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. 

കണ്ണൂർ: മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായ പതിനഞ്ചുകാരനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിന്‍ എന്ന പതിനാറുകാരനെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്. കുട്ടിയെ കാണാതായത് ഏഷ്യാനെറ്റ്‌ ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. 

വാര്‍ത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്‍റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ഷസിന്‍ ബംഗളൂരുവിലുണ്ട്. ഇന്ന് തന്നെ കണ്ണൂരിലേക്ക് വരും. മറ്റ് വിവരങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ  എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷെസിനെ കണ്ടെത്തിയത് മജസ്റ്റിക് ബസ് സ്റ്റാൻഡിൽ വച്ചാണ്.  കെഎംസിസിയുടെ രണ്ട് പ്രവർത്തകരാണ് ഷെസിനെ തിരിച്ചറിഞ്ഞത്. ഇവർ കണ്ണൂർ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു. മൻസൂർ എന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് അയച്ചു.

മുഹമ്മദ് ഷസിനെ ബം​ഗളൂരുവിൽ കണ്ടെത്തി

ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഷസിൻ. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും പിന്നിട്ടു. മുടി മുറിക്കാൻ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപയുമായാണ് ഷസിൻ പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ലായിരുന്നു. ഷസിൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ഉപ്പയും ഉമ്മയും അനിയത്തിമാരായ ഷിഫയും ഫാത്തിമയും.

സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.. വീട്ടിൽ നിന്ന് ഇറങ്ങിയ ഷസിന്‍ സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാൻ അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി. കുട്ടി കാണാതായ അന്നുമുതൽ കണ്ണീരോടെയാണ് ഈ  കുടുംബം കാത്തിരുന്നത്. ഒടുവില്‍ കാത്തിരിപ്പ് സഫലമായതിന്‍റെ ആശ്വാസക്കണ്ണീരിലാണ് കുടുംബം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

മുടി വെട്ടാൻ 100 രൂപയുമായി വീട്ടിൽ നിന്ന് ഇറങ്ങിയ 16കാരനെ കാണാതായിട്ട് രണ്ടാഴ്ച, പൊലീസിനും കണ്ടെത്താനായില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വർണം വെള്ളി ആഭരണങ്ങൾ കാണാനില്ല; തിരുവാഭരണ കമ്മീഷന്‍റെ കണ്ടെത്തല്‍
സ്ത്രീകൾക്ക് ആ സന്തോഷ വാർത്ത ഇന്നറിയാം, കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്