
തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി എ എന്‍ ഷംസീര്‍ രംഗത്ത്.താനായിട്ട് പറഞ്ഞ കാര്യങ്ങൾ അല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. മതവിശ്വാസിയെ വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല.എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്.ഒരു വിശ്വാസിയേയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല.ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് ഭരണഘടനപരമാണ്.താൻ പറഞ്ഞത് ശരിയാണെന്നാണ് കുറെയധികം ആളുകൾ പറയുന്നത്.തനിക്ക് മുൻപും ആളുകൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ട്.അതേ താനും പറഞ്ഞിട്ടുള്ളൂ.തന്‍റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു.ആകാശത്തിൽ നിന്ന് പൊട്ടി ഇറങ്ങിയതല്ല.പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം.എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് വ്യക്തിപരമായി വിരോധം ഉണ്ടാവില്ല.തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ അദ്ദേഹത്തിനും അവകാശമുണ്ട്.വിശ്വാസി സമൂഹത്തിന് താൻ എതിരല്ല.നിലപാട് തിരുത്തുമോയെന്ന ചോദ്യത്തിന് അങ്ങനെയെങ്കിൽ തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam