നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി, ഇനി പിടിക്കണം

By Web TeamFirst Published Nov 1, 2020, 7:08 AM IST
Highlights

ഇന്നലെ വൈകുന്നേരം കണ്ട അതേ സ്ഥലത്ത് കടുവ ഇപ്പോഴും നിലയുറപ്പിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
 

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി. എന്നാല്‍ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തില്‍ രാത്രി തെരച്ചില്‍ ഇന്നലെ വൈകുന്നേരം കണ്ട ഗേറ്റിനടുത്ത് കടുവ ഇപ്പോഴും നിലയുറപ്പിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.  കടുവ പുറത്തുപോകാനും വെള്ളത്തിലേക്ക് ചാടാനും സാധ്യതയില്ലെന്നും  എല്ലാ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചെന്നും റേഞ്ച് ഓഫിസര് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കടുവ എവിടെയാണെന്നറിഞ്ഞതില്‍ ആശ്വാസത്തിലാണ് വനംവകുപ്പ് അധികൃതരും നാട്ടുകാരും. ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷമായിരിക്കും നടപടിയെടുക്കുക. 

രക്ഷപെട്ട കടുവയെ വയനാട്ടില്‍ വെച്ച് പിടിച്ച ഡോ. അരുണ് സക്കറിയയും നെയ്യാറില്‍ എത്തിയിട്ടുണ്ട്. മയക്ക് വെടി വെച്ചോ കെണിവെച്ച് കൂട്ടില്‍ കയ്യറ്റാനോ ആകും ശ്രമം. സമീപത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ അതീവ ജാഗ്രതയിലാണ്. 10 വയസ്സുള്ള കടുവ ഇന്നലെ ഉച്ചയോടാണ് കൂട്ടില്‍ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളില്‍ കയറിയായിരുന്നു കടുവ രക്ഷപെട്ടത്.
 

click me!