അർജുനായി ഇന്ന് മുതൽ രാത്രിയും തെരച്ചിൽ നടത്തും; ബൂം എസ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ പരിശോധന; ഇന്ന് 9ാം ദിവസം

Published : Jul 24, 2024, 04:01 PM ISTUpdated : Jul 24, 2024, 04:41 PM IST
അർജുനായി ഇന്ന് മുതൽ രാത്രിയും തെരച്ചിൽ നടത്തും; ബൂം എസ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ പരിശോധന; ഇന്ന് 9ാം ദിവസം

Synopsis

ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. എക്സവേറ്റർ ഉപയോ​ഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചിൽ നടത്താൻ സാധിക്കും.

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചു. പ്രതീക്ഷ നൽകുന്ന സൂചനകളല്ലാതെ അർജുനും ലോറിയും എവിടെയുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ​ഗം​ഗാവലി നദിയിൽ കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. 

ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. എക്സവേറ്റർ ഉപയോ​ഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചിൽ നടത്താൻ സാധിക്കും. തെരച്ചിലിന് വെല്ലുവിളിയാകുന്നത് ​ഗം​ഗാവലി പുഴയിലെ അടിയൊഴുക്കാണ്. അതേ സമയം ഷിരൂരിൽ രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കണമെന്ന ഹർജി പരി​ഗണിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് മാറ്റി കർണാടക ഹൈക്കോടതി. രക്ഷാപ്രവർത്തനത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് നൽകാൻ കർണാടക സർക്കാരിന് നിർദേശം നൽകി. 

 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം