മിഷൻ ചക്കക്കൊമ്പൻ; ഡാമിനോട് ചേർന്നുള്ള മേഖലയിൽ, മയക്കു വെടിവെക്കാൻ കഴിയില്ല, ദൗത്യം ഉച്ചയ്ക്ക് ശേഷം മാറ്റി

Published : Nov 25, 2026, 09:00 AM IST
mission chakkakkomban

Synopsis

ചിന്നക്കനാലിൽ കാട്ടാനയായ ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം ആന ഡാമിനോട് ചേർന്നുള്ളതിനാൽ വൈകുന്നു. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇടുക്കി: ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നീളുന്നു. അതിരാവിലെ മുതൽ മിഷൻ ചക്കക്കൊമ്പൻ ദൗത്യം തുടങ്ങിയിരുന്നുവെങ്കിലും ആന ഇപ്പോൾ ഡാമിനോട് ചേർന്നുള്ള മേഖലയിൽ തുടരുകയാണ്. മയക്കുവെടിവയ്ക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ദൗത്യം ഉച്ചയ്ക്ക് ശേഷം മാറ്റി. ചക്കക്കൊമ്പൻ പുലർച്ചെ ജലാശയത്തിൽ എത്തിയെങ്കിലും മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു. നിലവിൽ മയക്കുവെടി വയ്ക്കാനാവാത്ത സ്ഥലത്താണ് ആനയുള്ളത്. കൂടാതെ എട്ടുമണി മുതൽ കിടന്ന് ഉറങ്ങുന്ന സ്വഭാവക്കാരനുമാണ് ചക്കക്കൊമ്പൻ. ചക്കക്കൊമ്പനെ നിരീക്ഷിച്ച് ദൗത്യസംഘം പ്രദേശത്ത് തുടരുകയാണ്.

അതേസമയം, ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാ​ഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേർന്ന് ഒത്തുചേരുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണം. കാട്ടാനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടരുത്. വനംവകുപ്പ്, പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥർ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ ഉത്തരവിറക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽപിഎസ്‍ടി സമരം: അനുനയത്തിന്റെ സൂചനകൾ ഇല്ല, ചർച്ചയ്ക്ക് ക്ഷണിക്കാതെ സർക്കാർ
പരതൂർ സ്കൂളിലെ വെടിവെപ്പ്; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തു, തോക്ക് മുത്തശ്ശൻ്റേതെന്ന് കണ്ടെത്തി