
പാലക്കാട് : ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പാലക്കാട് ടസ്കര്‍ 7 എന്ന PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. അതേസമയം പി ടി സെവനെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ ആണ്.
മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ പഞ്ചായത്തുകളിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇടവേളകളില്ലാത്തെ കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കുന്നില്ല എന്നാണ് ബിജെപി ആരോപണം.കൂട് നിർമാണം പൂർത്തിയായിട്ടും മയക്കുവെടി വയ്ക്കാൻ എന്താണ് തടസ്സം എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്
അതേസമയം പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലിയെ കണ്ടെത്തി.ഒരു പുലിയെയും രണ്ട് കുട്ടികളെയുമാണ് കാർ യാത്രക്കാർ കണ്ടത്.വനം വകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ഈ പ്രദേശത്ത് മുൻപും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു മാസം മുൻപ് വളർത്തു നായയെ പുലി പിടികൂടിയിരുന്നു. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി പിടികൂടാനായില്ല
ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി, മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam