ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും.
പാലക്കാട്: ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. രണ്ടു ദിവസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കുമെന്ന് AcF ബി രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
