കൊച്ചിക്കാരൻ മിസ്റ്റർ യൂണിവേഴ്സിന് ഉസ്ബക്കിസ്ഥാനിൽ നിന്ന് വധു; പ്രണയ സാഫല്യത്തിൽ ചിത്തരേശനും നസീബയും

Web Desk   | Asianet News
Published : Jul 05, 2020, 11:35 AM IST
കൊച്ചിക്കാരൻ മിസ്റ്റർ യൂണിവേഴ്സിന് ഉസ്ബക്കിസ്ഥാനിൽ നിന്ന് വധു; പ്രണയ സാഫല്യത്തിൽ ചിത്തരേശനും നസീബയും

Synopsis

എറണാകുളം പാവക്കുളം അമ്പലത്തിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. നാല് വർഷം മുമ്പ് ദില്ലിയിലെ ഡാൻസ് സ്കൂളിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 

കൊച്ചി: മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന് പ്രണയ സാഫല്യം. ഉസ്ബക്കിസ്ഥാൻ സ്വദേശി നസീബയെ ആണ് മിസ്റ്റർ യൂണിവേഴ്സായ ചിത്തരേശ് നടേശൻ കൊച്ചിയിൽ വച്ച് വിവാഹം ചെയ്തത്. നാലുവർഷം നീണ്ടുനിന്ന പ്രണയമാണ് വിവാഹത്തിലെത്തിയത്. മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ഏക ഇന്ത്യാക്കാരനാണ് കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശൻ.  കഴിഞ്ഞ വർഷമാണ് പട്ടം നേടിയത്. അന്നെല്ലാം കരുത്തും പിന്തുണയും നൽകി കൂടെ നിന്ന ഉസ്ബക്കിസ്ഥാൻകാരി നസീബയെ ജീവിതത്തിൽ ചേർത്തു നിർത്തിയതിന്റെ സന്തോഷത്തിലാണ് നടേശൻ. 

എറണാകുളം പാവക്കുളം അമ്പലത്തിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. നാല് വർഷം മുമ്പ് ദില്ലിയിലെ ഡാൻസ് സ്കൂളിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യം സുഹൃത്തുക്കളായിരുന്നുവെന്നും ആദ്യം പ്രണയം പറഞ്ഞത് താനായിരുന്നുവെന്നും നേടശൻ പറയുന്നു. ചിത്തരേശൻ വളരെ വിനയമുള്ള വ്യക്തിയാണെന്ന് നസീബയുടെ വാക്കുകൾ. കേരളവും സാരിയും നസീബയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ചിത്തരേശനൊപ്പം ചേർന്ന് കുറച്ച് മലയാളം വാക്കുകളും നസീബ പഠിച്ചിട്ടുണ്ട്. ഏറെ വൈകാതെ ഇരുവരും ദില്ലിയിലേക്ക് മടങ്ങിപ്പോകും. 

PREV
click me!

Recommended Stories

5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം
'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം