മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jul 19, 2025, 11:58 AM IST
mithun grand mother

Synopsis

ശാരീരിക അസ്വസ്ഥതകളെ തു‌ടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്

കൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തു‌ടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

അതേസമയം, മിഥുന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചിരിക്കുകയാണ്. ശേഷമായിരിക്കും മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കുന്നത്. സ്കൂളിൽ 12 മണിവരെ പൊതുദർശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുർക്കിയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിൻറെ അകമ്പടിയിൽ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ