കുമ്മനം രാജശേഖരന് ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു

By Web TeamFirst Published Feb 26, 2019, 6:47 PM IST
Highlights

മികച്ച അക്കാദമിക് പാരമ്പര്യമുള്ള സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ ബിരുദം വലിയ അംഗീകാരമാണെന്ന് ഡിലിറ്റ് സ്വീകരിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.

ജയ്പൂര്‍: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ  രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല രാജസ്ഥാൻ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ  ടൈബര്‍വാല, ചാന്‍സലര്‍ വിനോദ് ടൈബര്‍വാല ഡി ലിറ്റ് സമ്മാനിച്ചു

സാമൂഹ്യ സേവനരംഗത്ത് ചെയ്ത സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡിലിറ്റ് നല്‍കിയത്. മികച്ച അക്കാദമിക് പാരമ്പര്യമുള്ള സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ ബിരുദം വലിയ അംഗീകാരമാണെന്ന് ഡിലിറ്റ് സ്വീകരിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് രൂപം ന്ല്‍കിയ വ്യവസായ പ്രമുഖരായ ബജാജ്,മിത്തല്‍, ഗോയങ്ക, ഡാൽമിയ എന്നിവരുടെ ജന്മസ്ഥലവും രാജ്യ സുരക്ഷക്ക് 64,000 സൈനികരെ സംഭാവന ചെയ്തതുമായ ജുന്‍ജുവിന്റെ മണ്ണില്‍ എത്താനായതില്‍ അഭിമാനിക്കുന്നതായും കുമ്മനം പറഞ്ഞു.

സര്‍വകലയിലെ ബിരുദ വിദ്യാര്‍ത്ഥികളുമായി ഗവർണർ സംവദിച്ചു. വിദ്യാഭ്യാസം ജ്ഞാനോദയം ആണെന്നും  സമൂഹത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ അറിവെന്ന ശക്തി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോമൺ വെൽത്ത് ഗയിംസിൽ സ്വർണ്ണം നേടിയ കൃഷ്ണ പൂനിയാ, മുംബയിലെ സൗർ ദാസ് എന്നിവർക്കും ഡിലിറ്റ് നൽകി.

click me!