എകെജി സെന്ററിൽ നിന്ന് പറയുന്നതനുസരിച്ച് സമരം ചെയ്യാനാകില്ല; ബഷീറിനെ പുറത്താക്കിയ നടപടി ന്യായീകരിച്ച് എം കെ മുനീർ

By Web TeamFirst Published Jan 28, 2020, 1:44 PM IST
Highlights

അവർ മാത്രം തമ്പ്രാക്കൻമാരും ഞങ്ങൾ അടിയാൻമാരുമെന്ന നിലപാടാണ് സിപിഎമ്മിന്‍റേതെന്ന പറഞ്ഞ മുനീർ മാർക്സിസ്റ്റ് പാർട്ടി തിട്ടൂരം തന്ന് സൗകര്യമുണ്ടെങ്കിൽ നിങ്ങൾ വന്ന് പിടിച്ചോളൂ എന്ന് പറയുന്നത് സദുദ്ദേശപരമല്ലെന്നും കൂട്ടിച്ചേർത്തു. 

കോഴിക്കോട്: മുസ്ലീംലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ വിശദീകരണവുമായി എം കെ മുനീർ. തന്‍റെ നടപടി ന്യായീകരിക്കുകയും ആവർത്തിക്കുമെന്ന് പറയുകയും ചെയ്തതോടെയാണ് ബഷീറിനെതിരെ പാർട്ടി നടപടിയെടുത്തതെന്ന് മുനീർ വ്യക്തമാക്കി. ഒന്നിച്ചുള്ള സമരത്തിന് കടക്കൽ കത്തി വച്ചത് പിണറായി വിജയനാണെന്നും എം കെ മുനീർ പറഞ്ഞു. 

പാർട്ടി അച്ചടക്കത്തെ ലംക്ഷിക്കുന്നതരത്തിൽ സംസാരിച്ചതിനാണ് ബഷീറിനെതിരായ നടപടിയെന്ന് വിശദീകരിച്ച മുനീ‌ർ ഒന്നിച്ചുള്ള സമരം സിപിഎം ലീഗിനെയും കൂടി കൂട്ടി വിളിച്ചിരുന്ന് ചെയ്യേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി. അവർ മാത്രം തമ്പ്രാക്കൻമാരും ഞങ്ങൾ അടിയാൻമാരുമെന്ന നിലപാടാണ് സിപിഎമ്മിന്‍റേതെന്ന പറഞ്ഞ മുനീർ മാർക്സിസ്റ്റ് പാർട്ടി തിട്ടൂരം തന്ന് സൗകര്യമുണ്ടെങ്കിൽ നിങ്ങൾ വന്ന് പിടിച്ചോളൂ എന്ന് പറയുന്നത് സദുദ്ദേശപരമല്ലെന്നും കൂട്ടിച്ചേർത്തു. 

അതേ സമയം പാർട്ടിയെ ഇകഴ്ത്തി സംസാരിച്ചെന്ന ആരോപണം കെ എം ബഷീർ തള്ളി. പൗരത്യഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ എം ബഷീർ കോഴിക്കോട്ട് പറഞ്ഞു. മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിനാണ് പാര്‍ട്ടി ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ എം ബഷീറിനെ മുസ്ലിം ലീഗ് സസ്പെന്‍റ് ചെയ്തത്. ശൃംഖലയില്‍ പങ്കെടുത്തതിന് പുറമെ പാര്‍ട്ടിയെയും മുന്നണിയെയും വിമര്‍ശിച്ചതിനാണ് നടപടിയെന്നാണ് ലീഗിന്റെ വിശദീകരണം. ലീഗിലെ ആശയക്കുഴപ്പം മറ നീക്കി പുറത്ത് വന്നതായി സിപിഎം ആരോപിച്ചു.

മുസ്ലിം ലീഗ് സംസ്ഥാനകമ്മറ്റി മുഖപത്രത്തിലുടെയാണ് ബഷീറിനെ സസ്പെനറ് ചെയ്തതായി അറിയിച്ചത്. ബഷീറിന്റേത് 
സംഘടനാവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ലീഗ് ജില്ലാ കമ്മറ്റിയധ്യക്ഷന്‍ ഉമര്‍ പാണ്ടികശാല പറഞ്ഞത്. എന്നാല്‍ ശ‍ൃംഖലയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന ബഷീര്‍ പ്രതികരിച്ചു. ആവശ്യമെങ്കില്‍ ഇനിയും പങ്കെടുക്കുമെന്നും അദ്ദേഹമറിയിച്ചു.
 
ശൃംഖലയില്‍ പ്രാദേശികനേതാക്കള്‍ പങ്കെടുത്തുവെന്ന വാര്‍ത്തയോട് ആദ്യം മയത്തിലാണ് ലീഗ് പ്രതികരിച്ചതെങ്കിലും ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മാനിച്ചാണ് നടപടി. പൗരത്വസമരത്തോട് ലീഗിനുള്ളിലെ ആശയക്കുഴപ്പമാണ് പുറത്ത് വന്നതെന്ന് സിപിഎം പ്രതികരിച്ചു.

ലീഗുമായി അടുത്ത ബന്ധമുള്ള സാമുദായികസംഘടനാ നേതാക്കളും സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ പലരും ലീഗ് അംഗങ്ങളാണെങ്കിലും നടപടി വേണ്ടെന്നാണ് ലീഗിന്റെ തീരുമാനം.

click me!