രാമക്ഷേത്രം: 'വിശ്വാസികളോടൊപ്പം,മുസ്ലിം സമുദായം വൈകാരികതയിൽ അഭിരമിക്കുന്നവരാണെന്ന് പിണറായി ധരിക്കുന്നു'; മുനീർ

Published : Jan 04, 2024, 12:26 PM ISTUpdated : Jan 04, 2024, 12:30 PM IST
രാമക്ഷേത്രം: 'വിശ്വാസികളോടൊപ്പം,മുസ്ലിം സമുദായം വൈകാരികതയിൽ അഭിരമിക്കുന്നവരാണെന്ന് പിണറായി ധരിക്കുന്നു'; മുനീർ

Synopsis

അയോധ്യ വിഷയത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ സിപിഎമ്മും പിണറായിയും ശ്രമിക്കുകയാണ്. ദേശീയ വിഷയങ്ങളിൽ ലീഗിന് കൃത്യമായ നിലപാട് ഉണ്ട്. പലസ്തീൻ വിഷയം കേരളത്തിൽ പിണറായി വിജയൻ രാഷ്ട്രീയവൽക്കരിച്ചു. നെതന്യാഹുവിനെതിരെ ഒരക്ഷരം പറയാത്ത പിണറായി രാഹുൽ ഗാന്ധിക്കെതിരെയാണ് സംസാരിച്ചത്. 

കോഴിക്കോട്: മുസ്ലീം സമുദായത്തെ സുഖിക്കാൻ വേണ്ടിയുള്ള പിണറായി വിജയന്റെ പ്രസ്താവന ഇനി മുഖവിലക്കെടുക്കില്ലെന്ന് ഡോ എംകെ മുനീർ എംഎൽഎ. പിണറായിയുടെ സിംഹാസനം ഇളകി. ജനം നിങ്ങളെ വലിച്ചെറിയും. അതിനായി ജനം കാത്തിരിക്കുകയാണെന്നും എംകെ മുനീർ കോഴിക്കോട്ട് പറ‍ഞ്ഞു. അയോധ്യ വിഷയത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ സിപിഎമ്മും പിണറായിയും ശ്രമിക്കുകയാണ്. ദേശീയ വിഷയങ്ങളിൽ ലീഗിന് കൃത്യമായ നിലപാട് ഉണ്ടെന്നും മുനീർ പറഞ്ഞു. 

പലസ്തീൻ വിഷയം കേരളത്തിൽ പിണറായി വിജയൻ രാഷ്ട്രീയവൽക്കരിച്ചു. നെതന്യാഹുവിനെതിരെ ഒരക്ഷരം പറയാത്ത പിണറായി രാഹുൽ ഗാന്ധിക്കെതിരെയാണ് സംസാരിച്ചത്. മുസ്ലിം സമുദായം വൈകാരികതയിൽ അഭിരമിക്കുന്നവരാണ് എന്നാണ് പിണറായി ധരിച്ചിരിക്കുന്നതെന്നും എംകെ മുനീർ പറഞ്ഞു. പിണറായി കേന്ദ്രത്തിന്റെ അതേ പതിപ്പാണ്. സംവരണ വിഷയങ്ങളിലും മറ്റും മുസ്ലീം ന്യൂനപക്ഷങ്ങളെ പാവകളാക്കി ഇരുത്താമെന്നാണ് ധരിച്ചിരിക്കുന്നത്. രാമക്ഷേത്ര വിഷയത്തിൽ വിശ്വാസികളോടൊപ്പമാണ്‌ ഞങ്ങൾ. എന്നാൽ രാമക്ഷേത്രം മുൻ നിർത്തി മോദി കളിക്കുന്നത് രാഷ്ട്രീയ തന്ത്രമാണ്. ശ്രീരാമനെ സ്വകാര്യ സ്വത്തായി മോദി അവതരിപ്പിക്കുന്നുവെന്നും മുനീർ കൂട്ടിച്ചേർത്തു. 

അതിജീവിതയെ ബലാത്സംഗം ചെയ്തെന്ന കേസ്; പിജി മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി