​ഗവർണർമാർക്കെതിരായ പോരാട്ടത്തിൽ പിന്തുണ; പിണറായിക്ക് നന്ദി പറഞ്ഞ് എം കെ സ്റ്റാലിൻ

Published : Apr 18, 2023, 08:22 PM IST
​ഗവർണർമാർക്കെതിരായ പോരാട്ടത്തിൽ പിന്തുണ; പിണറായിക്ക് നന്ദി പറഞ്ഞ് എം കെ സ്റ്റാലിൻ

Synopsis

ഈ മാസം 11നാണ് സ്റ്റാലിൻ പിന്തുണ തേടി പിണറായിക്ക് കത്തയച്ചത്.

തിരുവനന്തപുരം: പിണറായി വിജയന് നന്ദി പറ‍ഞ്ഞ് എംകെ സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണത്തിനായി തമിഴ്നാടും കേരളവും എക്കാലവും ഒന്നിച്ച് നിന്നിട്ടുണ്ട്. തന്‍റെ കത്തിനോട് പ്രതികരിച്ച പിണറായിയുടെ പിന്തുണയ്ക്ക് നന്ദി. ഗവർണർമാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം തടയുന്ന കേന്ദ്ര നയത്തിനെതിരെ ഒന്നിച്ച് നിൽക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. ഫെഡറൽ തത്വങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഗവർണർമാർക്കെതിരായ സംയുക്ത നീക്കത്തിന് എല്ലാ പിന്തുണയുമെന്ന് പിണറായി. ഈ മാസം 11നാണ് സ്റ്റാലിൻ പിന്തുണ തേടി പിണറായിക്ക് കത്തയച്ചത്.

ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടിനെ അറിയിച്ചത്.  ഈ കത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 

ഫെഡറൽ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവർണർമാർ നടത്തുന്നതായി കേരള,തമിഴ്നാട് മുഖ്യമന്ത്രിമാർ അഭിപ്രായപ്പെടുന്നു.  ബില്ലുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും ഗവർണർമാർ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരുസർക്കാരുകളും പറയുന്നു. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരും ​ഗവർണർ ആർ എൻ രവിയും നിയമസഭയിൽ നേർക്ക്നേർ ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന ​ഗവർണറുടെ അഭിപ്രായം ഇരുകൂട്ടർക്കുമിടയിലെ വഴക്കിന്റെ ആക്കം കൂട്ടിയിരുന്നു. ഇതിന്റെ പേരിൽ ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നിൽ സമരങ്ങൾ പ്രഖ്യാപിക്കുന്ന സ്ഥിതി വരെ ഉണ്ടായി. 

 

ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് കേരളവും തമിഴ്നാടും; എല്ലാവിധ പിന്തുണയുമെന്ന് സ്റ്റാലിനോട് പിണറായി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും