'മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ? ഭക്ഷണം കഴിക്കുന്നത് എങ്ങനെ തെറ്റാകും?'; വിരുന്നിനെ ന്യായീകരിച്ച് എംഎൽഎ

Published : Aug 02, 2026, 11:46 PM IST
mla ponnani

Synopsis

അങ്ങനെ എങ്കിൽ പതിറ്റാണ്ടുകളായി പൊന്നാനിയിൽ സിപിഎം എംഎൽഎ ആയിരുന്നു. കഴിഞ്ഞ 10 വർഷം സംസ്ഥാനം ഭരിച്ചത് അവരാണ്. രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും രാഷ്ട്രീയം പറയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

മലപ്പുറം: മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് കെ പി നൗഷാദ് അലി എം.എൽ.എ. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ലല്ലോ എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. അതിന്റെ ചിത്രങ്ങൾ ഈ രീതിയിൽ പ്രചരിപ്പിക്കേണ്ട കാര്യം ഇല്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്? മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ എത്തിയതാണ്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ച ഭക്ഷണം വെച്ചു. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണ്? ഇത്‌ രാഷ്ട്രീയമാണെന്നും വിഷയം വഴി തിരിച്ച് വിടുകയാണെന്നും നൗഷാദ് അലി ചൂണ്ടിക്കാട്ടി. അങ്ങനെ എങ്കിൽ പതിറ്റാണ്ടുകളായി പൊന്നാനിയിൽ സിപിഎം എംഎൽഎ ആയിരുന്നു. കഴിഞ്ഞ 10 വർഷം സംസ്ഥാനം ഭരിച്ചത് അവരാണ്. രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും രാഷ്ട്രീയം പറയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പൊന്നാനിയിലെ കടലാക്രമണം സംബന്ധിച്ച വിഷയത്തിലും എംഎൽഎ പ്രതികരിച്ചു. എല്ലാ വർഷവും 50ഓളം മീറ്റർ തീരം കടൽ എടുക്കുന്നു. കാപ്പിരിക്കാട് മുതൽ അഴീക്കൽ വരെ പത്തര കിലോമീറ്റർ ആണ് പൊന്നാനി മണ്ഡലത്തിലേ തീരദേശം. ഒരു കിലോമീറ്ററിൽ താഴേ മാത്രമാണ് ഇപ്പോൾ കടൽ ഭിത്തി ഉള്ളത്. ബജറ്റിൽ 3 കോടി വകയിരുത്തുകയും ബാക്കി തുക നബാർഡിൽ നിന്ന് ഉൾപ്പെടെ കടം എടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഡിപിആർ പ്രവർത്തി നടന്നു വരുന്നു. അതിന് 2-3 വർഷം എടുക്കും. പക്ഷെ അത് വരെ കാത്തിരിക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള പരിഹാരം ആണ് ആവശ്യം. കമ്പനികളിൽ നിന്ന് സിഎസ്ആർ ഫണ്ട് തേടുന്നുണ്ട്. കടൽ ക്ഷോഭം രൂക്ഷമായ സ്ഥലത്ത് ഒരു മാസത്തിനകത്ത് കടൽ ഭിത്തി നിർമിക്കാൻ ആണ് ആഗ്രഹിക്കുന്നത്. പ്രശ്ന ബാധിതരെ വാടക വീട്ടിൽ ആക്കാനും മുൻകൈ എടുക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനംതിട്ടയിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, മേഖലയിൽ ജാ​ഗ്രതാ അനൗൺസ്മെന്റ്; കക്കാട്ടാർ, പമ്പയാർ തീരത്ത് ജാ​ഗ്രത നിർദേശം
മഴക്കെടുതിയിൽ മരിച്ചത് 11 പേർ, രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു വകുപ്പ് മന്ത്രി