
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. മലയോര മേഖലയിൽ ജാഗ്രത അനൗൺസ്മെന്റും തുടങ്ങിയിട്ടുണ്ട്. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്കാണ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതിയും ജില്ലയുടെ മലയോരമേഖലയിലുണ്ട്. മിന്നൽ പ്രളയ മുന്നറിയിപ്പുള്ളതിനാൽ കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇവിടെ ഉരുൾപൊട്ടിയപ്പോൾ കക്കട്ടാറിൽ വലിയ രീതിയിൽ ജലനിരപ്പുയർന്നിരുന്നു. കഴിഞ്ഞ ദിവസം പെയ്ത് മഴയിൽ റാന്നി ടൗൺ മൊത്തം വെള്ളത്തിനടിയിലായിരുന്നു.
മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും അതിശ്കതമായ മഴ തുടരും. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത മേഖലയിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുന്നതാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam