
കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒ പി ബഹിഷ്കരിച്ച് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പിന്നാലെ ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറോട് എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്നാണ് പരാതി. നാട്ടുനടപ്പ് അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് എംഎൽഎയുടെ വിശദീകരണം.
വീട്ടിൽ സ്വാഭാവിക മരണമെന്ന പേരിൽ വരുന്ന മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ പൊലീസിന്‍റെ എൻ ഒ സി വേണമെന്ന് ഡോക്ടർ എം എൽ എയോട് പറഞ്ഞു. ഇതാണ് നിയമം എന്നിരിക്കെ ഇതൊന്നും പാലിക്കാതെ മൃതദേഹം ആശുപത്രിയിൽ വയ്ക്കണമെന്ന് എം എൽ എ നിർബന്ധിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്. വാർഡ് മെമ്പറുടെ ലെറ്റർ മാത്രം കൊണ്ടുവന്ന് മൃതദേഹം ഫ്രീസറിൽ വയ്ക്കണമെന്ന് എം എൽ എ വാശി പിടിച്ചു. എം എൽ എ എന്തുപറയുന്നോ അതുപോലെ ചെയ്യാനാണ് മേലുദ്യോഗസ്ഥർ അടക്കം പറഞ്ഞതെന്ന് ജൂനിയർ ഡോക്ടർ വിശദീകരിച്ചു. ഇത് തന്നെ വലിയ മാനസിക സംഘർഷത്തിലാക്കിയെന്ന് ഡോക്ടർ പറയുന്നു. ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകാനാണ് ഡോക്ടർമാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam