ഫേസ്ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് അപകീർത്തി ശ്രമം; പരാതിയുമായി യു പ്രതിഭ

Published : Apr 21, 2021, 11:01 AM ISTUpdated : Apr 21, 2021, 01:56 PM IST
ഫേസ്ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് അപകീർത്തി ശ്രമം; പരാതിയുമായി യു പ്രതിഭ

Synopsis

എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്. പ്രതിഭ ആലപ്പുഴ എസ്പിക്ക് പരാതിയും നൽകിയിട്ടുണ്ട്.

ആലപ്പുഴ: ഇന്നലെ വിവാദ  പോസ്റ്റുകൾക്ക് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പരാതിയുമായി എംഎൽഎ യു പ്രതിഭ. ആലപ്പുഴ എസ്പിക്ക് കായംകുളം എംഎൽഎ പരാതിയും നൽകി. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു അപകീർത്തിപ്പെടുത്തുന്നുവെന്നാണ് എംൽഎയുടെ പരാതി. ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കണമെന്നാണ് ആവശ്യം. എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് നീക്കം ചെയ്തിരിക്കുകയാണ്.

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റാണ് ആദ്യം എംഎൽഎയുടെ പേജിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ രാഷ്ട്രീയ കമന്‍റുകളുമായി എത്തിയതോടെ എംഎൽഎ പോസ്റ്റ് നീക്കം ചെയ്തു. ഇതിന് പിന്നാലെ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന വിശദീകരണ പോസ്റ്റുമെത്തി. എന്നാൽ പിന്നീട് വീശദീകരണ പോസ്റ്റും പിൻവലിക്കുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ എംഎൽഎ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

ഇന്നലെ ആദ്യം പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്..

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം