റെയിൽ പാളത്തിൽ വിള്ളൽ, കോഴിക്കോട്-ഷൊർണൂർ പാതയിൽ  ഗതാഗതം തടസപ്പെട്ടു

By Web TeamFirst Published Apr 21, 2021, 8:26 AM IST
Highlights

വിവരമറിയിട്ടതിനെ തുടർന്ന് പൊലീസും റെയിൽവേ എഞ്ചിനിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 

കോഴിക്കോട്: കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനും ഇടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി.രാവിലെ 7 മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളൽ കണ്ടത്. വിവരമറിയിട്ടതിനെ തുടർന്ന് പൊലീസും റെയിൽവേ എഞ്ചിനിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വലിയ അപകടമാണ് ഒഴിവായതെന്ന് പൊലീസ് പ്രതികരിച്ചു. 

click me!