പ്ലസ് വണ്ണിന് മലബാറില്‍ അധിക സീറ്റ് വേണം; ശാശ്വത പരിഹാരം തേടി ലീഗ് എംഎൽഎമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും

Published : May 30, 2024, 04:32 AM IST
 പ്ലസ് വണ്ണിന് മലബാറില്‍ അധിക സീറ്റ് വേണം; ശാശ്വത പരിഹാരം തേടി ലീഗ് എംഎൽഎമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും

Synopsis

അധിക ബാച്ചുകൾക്ക് പകരം മാർജിനൽ സീറ്റ് വർധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്.

കോഴിക്കോട്: പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.എൽ.എമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കളക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പ്ലസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമരം കടുപ്പിക്കുകയാണ്. അധിക ബാച്ചുകൾക്ക് പകരം മാർജിനൽ സീറ്റ് വർധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്. മലബാറിലെ വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആക്കുന്ന തീരുമാനത്തിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഇന്ന് ലീഗ് എം എൽ എമാർ മുഖ്യമന്ത്രിയെ കാണുക.

കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടിമുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പാലക്കാട് കലക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. നിയമസഭ സമ്മേളനം തുടങ്ങിയാല്‍ പ്രക്ഷോഭം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കാനും ലീഗിന് ആലോചനയുണ്ട്. സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം സജീവമാക്കാനാണ് ലീഗ് നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം