കെഎസ്ഇബിയിൽ വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണം; അവര്‍ അത്യധ്വാനത്തിലാണ്: എം എം മണി

By Web TeamFirst Published Aug 9, 2019, 12:56 PM IST
Highlights

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് വെളിച്ചമെത്തിക്കാൻ അത്യധ്വാനം ചെയ്യുകയാണ് കെഎസ്ഇബി ജീവനക്കാര്‍. കെഎസ്ഇബി ഓഫീസുകളില്‍ തുടര്‍ച്ചയായി തെറി പറയുന്നത് ഒഴിവാക്കണമെന്നും എം എം മണി 

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ച് അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് ശാസനയുമായി മന്ത്രി എം എം മണി. അനാവശ്യ ഫോണ്‍ വിളികള്‍ക്കിടയില്‍ അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കുന്ന ഫോണ്‍ വിളികള്‍ ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് ശാസന.

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് വെളിച്ചമെത്തിക്കാൻ അത്യധ്വാനം ചെയ്യുകയാണ് കെഎസ്ഇബി ജീവനക്കാര്‍. കെഎസ്ഇബി ഓഫീസുകളില്‍ തുടര്‍ച്ചയായി തെറി പറയുന്നത് ഒഴിവാക്കണമെന്നും എം എം മണി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ചിലപ്പോഴൊക്കെ വൈദ്യുതി വിഛേദിക്കപ്പെടുത്തുന്നത് സുരക്ഷിതരായി ജോലി ചെയ്യുന്നതിനാണെന്ന് ഓര്‍ക്കണമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാൻ KSEB ജീവനക്കാർ...
ദയവായി KSEB ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കുക.....
വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനേ അറിയിച്ച് അപകടം ഒഴിവാക്കാൻ സഹായിക്കുക...
9496 010 101
വൈദ്യുതി തടസം help line
1921 / 0471-2555544

 

കറന്‍റ് ഇടയ്ക്കിടെ പോകുമ്പോളും വരുമ്പോളും ചിന്തിക്കുക ഇങ്ങനെ കുറെപ്പേർ കോരിച്ചൊരിയുന്ന മഴയത്തും അർധരാത്രിയിലും നമ്മുടെ വീടിനുള്ളിൽ വെളിച്ചമെത്തിക്കാൻ ജീവൻ പോലും പണയപ്പെടുത്തി അധ്വാനിക്കുകയാണ് എന്ന്. ചിലപ്പോളൊക്കെ വൈദ്യുതി വിഛേദിക്കപ്പെടുത്തുന്നതും ഇവർ സുരക്ഷിതമായി നിങ്ങൾക്കായി ജോലി ചെയ്യുന്നതിനാവും. ദയവായി സഹകരിക്കുക. കാരണം ഇവരും മനുഷൃരാണ്. ഇവരുടെ സുരക്ഷിതത്വം നമ്മുടെയും കടമയാണ്
 

 

click me!