'പോകുന്നവർ പോകട്ടെ, ആരെയും കെട്ടിയിട്ടിട്ടില്ല'; ജി സുധാകരനെതിരെ എംഎം മണി; 'ഇടുക്കിയിലെ ഷൂ' എന്ന് സുധാകരന്റെ മറുപടി

Published : Mar 12, 2026, 01:08 PM IST
MM Mani G Sudhakaran

Synopsis

സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി എംഎം മണി രംഗത്തെത്തി. പാർട്ടി വിട്ടാൽ വിലയുണ്ടാകില്ലെന്ന മണിയുടെ പരാമർശത്തിന് 'ഇടുക്കിയിലെ ഷൂ' എന്ന് പരിഹസിച്ച് സുധാകരനും മറുപടി നൽകി

ആലപ്പുഴ/ഇടുക്കി: സിപിഎം വിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. സുധാകരൻ പാർട്ടി വിട്ടുപോകുന്നെങ്കിൽ പോകട്ടെയെന്നും ആരെയും പാർട്ടിക്കുള്ളിൽ 'അയ്യോ മോനെ പോകല്ലേ' എന്ന് പറഞ്ഞ് കെട്ടിയിട്ടിട്ടില്ലെന്നും മണി പറഞ്ഞു. സുധാകരൻ പാർട്ടി വിടുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ അത് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും മണി കൂട്ടിച്ചേർത്തു. വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള വമ്പൻ സ്രാവുകൾ നയിച്ച പാർട്ടിയാണ് ആലപ്പുഴയിലേതെന്നും ഒരാൾ പോയാൽ പാർട്ടി തകരില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പാർട്ടിക്കുള്ളിൽ നിൽക്കുമ്പോഴാണ് തനിക്കും സുധാകരനും ഒക്കെ വിലയുള്ളതെന്നും പാർട്ടിക്ക് പുറത്തായാൽ എല്ലാവരും ഒരുപോലെയാണെന്നും മണി ഓർമ്മിപ്പിച്ചു. സുധാകരൻ പാർട്ടി വിടരുത് എന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും എന്നാൽ പോയേ തീരൂ എന്നാണെങ്കിൽ തടയാൻ ആരും വരില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗത്വം പുതുക്കാതെ അമ്പലപ്പുഴയിൽ മത്സരിക്കാൻ തീരുമാനിച്ച സുധാകരന്റെ നടപടിയെ വിമർശിച്ചായിരുന്നു എംഎം മണിയുടെ പ്രതികരണം.

എന്നാൽ എംഎം മണിയുടെ വാക്കുകളെ പരിഹസിച്ചാണ് ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. എംഎം മണി 'ഇടുക്കിയിലെ ഷൂ' എന്നായിരുന്നു ജി സുധാകരന്റെ പരിഹാസം. പാർട്ടി വിട്ടാൽ സുധാകരൻ വെറും 'പഴയ ഷൂ' ആയി മാറുമെന്ന മണിയുടെ മുൻപത്തെ പരാമർശത്തെ സൂചിപ്പിച്ചായിരുന്നു ഈ മറുപടി. താൻ കാരണം ഇനി പാർട്ടിക്ക് ഒരു തലവേദനയും ഉണ്ടാവില്ലെന്നും പാർട്ടിയെ നന്നാക്കാൻ താൻ ആളല്ലെന്നും ജി സുധാകരൻ പറഞ്ഞു. തന്നെ അപമാനിക്കുന്നവർക്ക് കാലം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജി സുധാകരൻ മത്സരിക്കുന്നത്. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും പൊതുവേദികളിൽ പരിഹസിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം സമൂഹ മാധ്യങ്ങളിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും നിശിതമായി വിമർശിച്ചാണ് ഇന്ന് രംഗത്ത് വന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജി സുധാകരൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്'; ഇനിയും സമവായ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി
അമ്പലപ്പുഴയിൽ ജി സുധാകരന് 'കൈ കൊടുക്കാൻ' കോണ്‍ഗ്രസ്; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുധാകരനെ പിന്തുണക്കുന്നതിൽ ചര്‍ച്ച