'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി എംഎം വർ​ഗീസ്; പുതിയ നോട്ടീസ് നല്‍കി ഇഡി

Published : Apr 30, 2024, 09:49 AM ISTUpdated : Apr 30, 2024, 11:41 AM IST
'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി എംഎം വർ​ഗീസ്; പുതിയ നോട്ടീസ് നല്‍കി ഇഡി

Synopsis

ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി നോട്ടീസ് നൽകിയത്. സിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇ ഡി വ്യക്തമാക്കി.   

തൃശ്ശൂർ: കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഇടയിൽ ഇ ഡി ഉദ്യോഗസ്ഥരോട്  ക്ഷോഭിച്ച് സിപി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്. മെയ് ഒന്നിന് വീണ്ടും  ഹാജരാകാൻ നോട്ടീസ് കൊടുത്തതാണ് പ്രകോപനത്തിന് കാരണം. തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടെന്നും ഹാജരാകാൻ ആകില്ലെന്നും വർഗീസ് ഇ ഡിയെ അറിയിച്ചു.

 എന്നാൽ സമൻസ് ഒഴിവാക്കാൻ ആകില്ലെന്നും തൃശ്ശൂരിലെ സിപിഎമ്മിന്റെ ആസ്തി വിവരങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണമെന്നും ഇ ഡി നിലപാടെടുത്തു കാര്യത്തിൽ മറുപടി നൽകാതെ വർഗീസ് മടങ്ങുകയായിരുന്നു. കരുവന്നൂർ കേസിൽ അഞ്ചു തവണയാണ്  സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചോദ്യം ചെയ്തത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാന ഭരണം പിടിച്ച് 45 ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും
വാങ്ങിയത് കിലോയ്ക്ക് ആയിരം രൂപ നിരക്കിൽ, വിൽക്കുന്നത് കിലോയ്ക്ക് 25000 രൂപയ്ക്ക്; രണ്ട് പേരെ 15 കിലോ കഞ്ചാവുമായി പിടികൂടി