
കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി എംഎ യൂസഫലിയും കല്യാണ്‍ ജ്വല്ലറിയും. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും.
കല്യാൺ ജ്വല്ലറി ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ ഇവർ ഇക്കാര്യം അറിയിച്ചു. കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ സുമനസ്സുകൾ മുന്നോട്ടു വരികയാണ്. ദുരിതം അനുഭവിക്കുന്ന ജനതയെ കൈപിടിച്ച് കയറ്റാന്‍ കേരള ജനത ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam