കേരളത്തില്‍ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണം; റിസര്‍വ്വ് ബാങ്കിന് കത്തയച്ച് രാഹുല്‍ ഗാന്ധി

Published : Aug 14, 2019, 07:11 PM ISTUpdated : Aug 14, 2019, 07:41 PM IST
കേരളത്തില്‍ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണം; റിസര്‍വ്വ് ബാങ്കിന് കത്തയച്ച് രാഹുല്‍ ഗാന്ധി

Synopsis

നൂറ്റാണ്ടിന്‍റെ പ്രളയത്തില്‍ നിന്ന് കരകയറാന്‍ പ്രയാസപ്പെടുന്നതിനിടെ കര്‍ഷകര്‍ക്ക് വായ്പ് തിരിച്ചടക്കാന്‍ കഴിയില്ലെന്നും ആഗോള വിപണിയിലെ വിലയിടിവ് കര്‍ഷകര്‍ക്ക് ദോഷകരമായെന്നും കത്തില്‍ പറയുന്നു.

ദില്ലി: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക വായ്പ്കളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിന് കത്തയച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. 2019 ഡിസംബര്‍ വരെ കാലാവധി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.

നൂറ്റാണ്ടിന്‍റെ പ്രളയത്തില്‍ നിന്ന് കരകയറാന്‍ പ്രയാസപ്പെടുന്നതിനിടെ കര്‍ഷകര്‍ക്ക് വായ്പ് തിരിച്ചടക്കാന്‍ കഴിയില്ലെന്നും ആഗോള വിപണിയിലെ വിലയിടിവ് കര്‍ഷകര്‍ക്ക് ദോഷകരമായെന്നും കത്തില്‍ പറയുന്നു. വയനാട്ടിലെ മഴക്കെടുതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ ഗാന്ധി കത്തയച്ചിരുന്നു. പ്രളയാനന്തര പുനർനിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം