'ഞാന്‍ ഖേദിക്കുന്നു'; ക്ഷമാപണവുമായി എംഎന്‍ കാരശ്ശേരി

By Web TeamFirst Published Sep 12, 2021, 12:59 PM IST
Highlights

ചാനല്‍ ചര്‍ച്ചയില്‍ മുന്‍ ഡിജിപി കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഉദ്ധരിച്ചതാണ് തെറ്റെന്നും ധാരണപിശക് മൂലമാണ് അത്തരമൊരു പ്രസ്താവനയുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
 

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തില്‍ തെറ്റുപറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എംഎന്‍ കാരശേരി. ചാനല്‍ ചര്‍ച്ചയില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞെന്ന് ഉദ്ധരിച്ചത് തെറ്റാണെന്നും ധാരണപിശക് മൂലമാണ് അത്തരമൊരു പ്രസ്താവനയുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ലോക്‌നാഥ് ബെഹ്‌റയോടും ചാനലിന്റെ കാണികളോടും തെറ്റായ വിവരം പറഞ്ഞതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ ഖേദിക്കുന്നു,
കഴിഞ്ഞ ശനിയാഴ്ച, 2021 സെപ്റ്റംബര്‍ 11 ന് മാതൃഭൂമി ചാനലിലെ ചര്‍ച്ചയ്ക്കിടയില്‍ 'മുന്‍ സംസ്ഥാന ഡി ജി പി ലോകനാഥ് ബെഹ്റ  കേരളത്തില്‍ ലൗജിഹാദ് ഉണ്ട് എന്ന് പറഞ്ഞതായി' ഞാന്‍ ഉദ്ധരിച്ചത് ശരിയല്ല. അദ്ദേഹം പിരിയുമ്പോള്‍  ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍  ഓര്‍മ്മ വന്നതില്‍ നിന്നുണ്ടായ ധാരണപ്പിശക് മൂലമാണ് അങ്ങനെ പറയാന്‍ ഇടയായത്. ലോകനാഥ് ബെഹ്റയോടും ചാനലിന്റെ കാണികളോടും ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.
- എം എന്‍ കാരശ്ശേരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!