Crime News : തിരുവനന്തപുരത്ത് അക്രമിസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു

Published : Dec 11, 2021, 05:24 PM ISTUpdated : Dec 11, 2021, 05:52 PM IST
Crime News : തിരുവനന്തപുരത്ത് അക്രമിസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു

Synopsis

ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. 

തിരുവനന്തപുരം:തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിൻ്റെ കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘം വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. 

വെട്ടേറ്റു വീണ ശേഷമാണ് സുധീഷിൻ്റെ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. വെട്ടിയ കാൽ റോഡിലേക്ക് വലിച്ചെറിയുന്നതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി