Mobile phone : പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു, വിദ്യാർത്ഥിക്ക് പരിക്ക്

Published : Jan 26, 2022, 12:53 PM IST
Mobile phone : പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു, വിദ്യാർത്ഥിക്ക് പരിക്ക്

Synopsis

പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ് പരിക്ക്

ആലപ്പുഴ: സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ (Mobile phone) പൊട്ടിത്തെറിച്ച് (Mobile phone explod) വിദ്യാർത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമൽ പറഞ്ഞു.


 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം