Lokayukta: 'സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു', ലോകായുക്ത ഓർഡിനൻസിൽ ചെന്നിത്തല

By Web TeamFirst Published Jan 26, 2022, 12:12 PM IST
Highlights

അപ്പീലില്ലാത്തതിനാൽ ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന് കോടിയേരി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. 

തിരുവനന്തപുരം: ലോകായുക്ത (Lokayukta) ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല (Ramesh chennithala). സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമ ഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്ന് ഉറപ്പാണ്. അതു ഭയന്നാണ് നിയമ സഭ കൂടുന്നതിന് പോലും കാത്തുനിൽക്കാതെ ഭേദഗതി ഓർഡിനൻസ് നീക്കമെന്നും ചെന്നിത്തല പറഞ്ഞു.

അപ്പീലില്ലാത്തതിനാൽ ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന് കോടിയേരി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. 

Lokayukta: ഭേദ​ഗതി നീക്കം മന്ത്രിസഭ അം​ഗീകരിച്ചത് ചർച്ചയില്ലാതെ;നിർണായകമാവുക ​ഗവർണറുടെ തീരുമാനം

അതേ സമയം, ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ഭിന്നത. ലോകായുക്ത ഭേദഗതിക്കെതിരെ പരസ്യ വിമർശനവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. തിരക്കിട്ട് ഓർഡിനൻസ് ആയി കൊണ്ടുവരുന്നതിന് പകരം ബില്ലായി നിയമസഭയിൽ കൊണ്ടുവരാമായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചനകളൊന്നും നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിടുക്കത്തിലുള്ള ഓർഡിനൻസിനെ പ്രതിപക്ഷത്തിനൊപ്പം സിപിഐയും വിമർശിച്ചതോടെ സിപിഎമ്മും സർക്കാറും കൂടുതൽ വെട്ടിലാവുകയാണ്. സർക്കാറിന്റെ തിടുക്കത്തിൽ എൽഡിഎഫിലെ രണ്ടാം കക്ഷി നേതാവും സംശയം പ്രകടിപ്പിച്ചതോടെ ഓർഡിനൻസ് വിവാദം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. നിയമസഭാ അടുത്ത മാസം ചേരാനിരിക്കെ എന്തിനാണ് തിടുക്കമെന്ന് ഇന്നലെ മുതൽ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യമാണ് ഇന്ന് കാനവും ഏറ്റെടുത്തതെന്നത് ശ്രദ്ധേയമാണ്. 

 

click me!