
കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ മോഡലുകളുടെ (models)അപകട മരണം(accident death) വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരിച്ച അഞ്ജനയുടെ (anjana)കുടുംബം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന്റേയും മോഡലുകളെ പിന്തുടർന്ന സൈജു തങ്കച്ചന്റേയും പങ്കു അന്വേഷിക്കണം. പിന്തുടരാൻ ആരാണ് സൈജുവിന് നിർദേശം നൽകിയത്. ഇതിൽ റോയി വയലാട്ടിന്റെ പങ്ക് എന്താണ്.ഇതെല്ലാം അന്വേഷിക്കണം
എന്നാണ് അഞ്ജനയുടെ സഹോദരൻ അർജുൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
ഇവർക്ക് ജാമ്യം പെട്ടന്ന് കിട്ടിയതിൽ ദുഃഖമുണ്ട്. അന്ന് രാത്രി എന്തു നടന്നു എന്ന സത്യം പുറത്തു വരണമെന്നും അർജുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കുടുംബത്തിൽ നിന്ന് മൊഴി എടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam