
കൊച്ചി: എട്ട് ക്രൈസ്തവസഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർ നേരിടുന്ന പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധികളും ബിഷപ്പുമാർ മോദിയുടെ ശ്രദ്ധയിൽ പെടുത്തി. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. യുവം സംഗമത്തിന് പിന്നാലെ കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റിലധികം പ്രധാനമന്ത്രി ബിഷപ്പുമാരുമായി സംവദിച്ചു. മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ എട്ട് സഭയുടെ മേലധ്യക്ഷൻമാരാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിച്ചേർന്നത്.