'പകൽ സ്വപ്നം കാണാൻ മോദിക്ക് അവകാശം ഉണ്ട്'; കേരളം പിടിക്കുമെന്ന പ്രസ്താവനയെ പരിഹസിച്ച് എം.എ ബേബി

Published : Mar 03, 2023, 11:27 AM ISTUpdated : Mar 03, 2023, 11:41 AM IST
'പകൽ സ്വപ്നം കാണാൻ മോദിക്ക് അവകാശം ഉണ്ട്'; കേരളം പിടിക്കുമെന്ന പ്രസ്താവനയെ പരിഹസിച്ച് എം.എ ബേബി

Synopsis

കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം. ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്- എംഎ ബേബി പറഞ്ഞു.

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങലിലെ ഉജ്ജ്വല വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. പകൽ സ്വപ്നം കാണാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം.

നിയമ സഭയിൽ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഎം പൂട്ടിച്ചു. കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം. ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച് സമരം ചെയ്യാൻ സാധിക്കാത്തത് നിയമസഭയിൽ മാത്രമാണ്. മോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാൻ കേരളത്തിലെ മതേതര കക്ഷികൾക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു

അതേസമയം വടക്ക് കിഴക്കൻ  സംസ്ഥാനങ്ങളില്‍  കിട്ടിയത്പോലെ ക്രിസ്ത്യൻ വോട്ടുകൾ  കേരളത്തിൽ കിട്ടുമെന്ന് ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രാദേശിക കൂട്ടുകെട്ടുകൾക്ക് ബിജെപിയെ തകർക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം 2024 ലെ ലോക് സഭ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും പ്രധാനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ ബിജെപിക്ക് അത് കരുത്തുപകരും. ഭാരിച്ച ഉത്തരവാദിത്തമാണ് ഏൽപിച്ചത്.കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്നും അദ്ദേഹം പറഞ്ഞു
 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ