കേന്ദ്ര ആരോഗ്യമന്ത്രിയുടേത് തരംതാണ രാഷ്ട്രീയം, ആഞ്ഞടിച്ച് മുഹമ്മദ് അഷീൽ

Web Desk   | Asianet News
Published : Oct 18, 2020, 07:50 PM IST
കേന്ദ്ര ആരോഗ്യമന്ത്രിയുടേത് തരംതാണ രാഷ്ട്രീയം, ആഞ്ഞടിച്ച് മുഹമ്മദ് അഷീൽ

Synopsis

കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധനെതിരെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ രംഗത്ത്. ഹർഷ വർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയാണെങ്കിൽ കൃത്യമായി പഠിച്ചിട്ട് വേണം കാര്യങ്ങൾ പറയാനെന്നും അഷീൽ സോഷ്യൽ മീഡിയയിൽ എഴുതിയ വിമർശന കുറിപ്പിൽ പറയുന്നു.

മഹാമാരിയുടെ കാലത്ത് തരം താണ രാഷ്ട്രീയം മാറ്റി നിർത്തണം. കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടേത് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ചതല്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ നിലപാടെടുത്തപ്പോഴാണ് തരംതാണ രാഷ്ട്രീയമാണ് കേന്ദ്രമന്ത്രി നടത്തിയതെന്ന് അഷീൽ ആരോപിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
കേരളത്തിലേക്ക് സ്ഫോടകശേഖരം കടത്തിയ കേസ്: പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവറും പിടിയിൽ