
തിരുവനന്തപുരം: തളരാത്ത മനസ്സിനും പതറാത്ത നിലപാടുകൾക്കും ജന്മദിനാശംസകൾ. മുൻ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് കുറിപ്പ് പങ്കുവെച്ച് മുഹമ്മദ് റിയാസ് എംഎൽഎ. കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങൾ തുടരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ച് തകർത്തുകളയാൻ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം. സഖാക്കളായ ഇഎംഎസ്സും ഇകെ നായനാരും വിഎസ്സും ഇങ്ങനെ ആയിരുന്നു. യുഡിഎഫിൽ കെ കരുണാകരനും എ. കെ. ആൻ്റണിയും ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാക്കളായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
റിയാസ് പങ്കുവെച്ച കുറിപ്പ്
തളരാത്ത മനസ്സിനും
പതറാത്ത നിലപാടുകൾക്കും
ജന്മദിനാശംസകൾ ✊.
കോരന്റെ മകനെ അംഗീകരിക്കാനാവാത്ത
ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും
നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു.
പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നൽകാത്തതെന്നറിയാം.
സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.
വ്യക്തിപരമായി അധിക്ഷേപിച്ച്
തകർത്തുകളയാൻ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു.
മുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം.
സഖാക്കൾ ഇഎംഎസ്സും ഇകെ നായനാരും വിഎസ്സും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകർ.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര് എന്ത് ചുമതല നിർവ്വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്.
ഇനി ഒന്ന് ഓർമ്മിപ്പിച്ചോട്ടെ,
UDFൽ കെ കരുണാകരനും എ. കെ. ആൻ്റണിയും ഉമ്മൻചാണ്ടിയും ഇങ്ങനെ ആയതല്ലേ ?
എങ്ങിനെ വേണമെങ്കിലും നിങ്ങൾ വളഞ്ഞിട്ടടിച്ചോളൂ പക്ഷേ,
ജനമനസിൽ സഖാവ് അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്.
എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം.
പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ...
അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും,
കൂടെ പോരാടാൻ ഞങ്ങളും..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam