നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചെന്ന് മോഹൻലാൽ, പിന്നെ ആ മാസ് ഡയലോഗ്; മുഖ്യമന്ത്രിയോട് കേരളത്തിന്‍റെ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞു

Published : May 24, 2026, 06:39 PM ISTUpdated : May 24, 2026, 06:54 PM IST
vds, mohanlal

Synopsis

പറവൂരിൽ വി ഡി സതീശന് നൽകിയ സ്വീകരണത്തിൽ നടൻ മോഹൻലാൽ. സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ വി ഡി സതീശൻ. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു.

കൊച്ചി: മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക്‌ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു. സത്യസന്ധതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്, നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശൻ സർ എന്നാണ് മോഹൻലാൽ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. വി ഡി സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. സലിം കുമാർ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കേരളത്തിന്‍റെ ചില ആകുലതകളും വേദിയിൽ മോഹൻലാൽ പറഞ്ഞു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറുന്ന സ്ഥിതി തുടരരുത്. നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന മാസ് ഡയലോഗ് പറഞ്ഞ മോഹൻലാൽ, ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീ യെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. ലീയെ പോലെ മാറ്റം കൊണ്ടുവരാൻ സതീശൻ സാറിന് കഴിയട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.

മോഹൻലാലിന്‍റെ വാക്കുകൾ

"ഭൂമിയിലെ ഏറ്റവും മനോഹരമായ ദേശത്തിന്‍റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് സതീശൻ സാർ. മഴയും പുഴകളും മലയും കാടും കടലും അനുഗ്രഹിച്ച ഒരിടം. തൊഴിലിന്‍റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം നമ്മുടെ നാടിന്‍റെ അമൂല്യമായ സമ്പത്തിനെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിയിട്ടുണ്ട്. സാമാന്യത്തിലധികം വായനയും ചിന്തയുമുള്ള സതീശൻ സാറിന് ഇക്കാര്യങ്ങൾ എല്ലാം എന്നേക്കാൾ നന്നായിട്ട് അറിയാം എന്ന് ഉറപ്പാണ്. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് ആയ ശ്രീ വി ഡി സതീശൻ സാർ നെഹ്റുവിനെ പോലത്തന്നെ ഡ്രീമർ ആവാതെ തരമില്ല. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് പ്രത്യാശിക്കുന്നു.

എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരോടും സൌഹൃദം നിലനിർത്തുന്നയാളാണ് ഞാൻ. കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്ര ബോധമാണ് എന്നെ നയിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്. കലാകാരൻ എന്ന നിലയിൽ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും സതീശൻ സാറിന്‍റെ സർക്കാരിന് വാഗ്ദാനം ചെയ്യുന്നു. ധീരമായി ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുക"

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴയും കാറ്റും; കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം, യാത്രക്കാർ സുരക്ഷിതർ
അതിശക്ത മഴ വരുന്നു; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും, പെരിയാർ തീരത്ത് ജാഗ്രത വേണം