കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ മരിച്ച നിലയിൽ കണ്ടെത്തി, കാട് കയറിയത് പൊലീസ് സമൻസിന് പിന്നാലെ ഒരുമാസം മുൻപ്

Published : Jul 31, 2026, 01:40 PM IST
kattathy unnathi

Synopsis

ഡ്രോൺ ഉപയോഹ​ഗിച്ചും കെഡാവർ നായ്ക്കളെ ഉപയോ​ഗിച്ചും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ സമ​ഗ്ര പരിശോധനയിലാണ് ഉൾക്കാട്ടിൽ നിന്നും മൃതദേഹം ലഭിച്ചിരിക്കുന്നത്.

പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. കോടതിയിൽ നിന്ന് സമൻസ് വന്നതിന് പിന്നാലെയാണ് മോഹൻദാസ് കാട് കയറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസുദ്യോ​ഗസ്ഥർ തെരച്ചിൽ നടത്തിവരികയായിരുന്നു. പാറയുടെ ചെരുവിലായി മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഊര് മൂപ്പന്റെ മൃതദേഹം കണ്ടെടുത്തത്. പൂർണമായും ജീർണിച്ച രീതിയിലായിരുന്നു മൃതദേഹം. ഉൾവനത്തിലായിരുന്നു മൃതദേഹം. ജൂൺമാസം അവസാനമായിരുന്നു ഊര് മൂപ്പൻ മോഹൻദാസ് കാട് കയറിയത്. കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എത്തിയ സമൻസിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മോഹൻ ദാസ് കാട് കയറിയതെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഡ്രോൺ ഉപയോഹ​ഗിച്ചും കെഡാവർ നായ്ക്കളെ ഉപയോ​ഗിച്ചും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ സമ​ഗ്ര പരിശോധനയിലാണ് ഉൾക്കാട്ടിൽ നിന്നും മൃതദേഹം ലഭിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'യുഡിഎഫ് എംപിമാരെ അഭിനന്ദിക്കാൻ ആദ്യമായി ഒരു അവസരം കിട്ടി, കൺഗ്രാജുലേഷൻസ്, അറബിക്കടൽ വറ്റിയിട്ടില്ല ലീഗുകാരേ'; പിഎം ശ്രീയിൽ പരിഹാസവുമായി എംബി രാജേഷ്
കേരളത്തിൽ കോളിളക്കമുണ്ടാക്കിയ അബ്കാരി മുന്ന വധക്കേസ്: 34 വർഷത്തിന് ശേഷം വിധി, മൂന്ന് പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു