ജോസ് കെ മാണിയെ സ്വാ​ഗ​തം ചെയ്ത നടപടി; യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മോൻസ് ജോസഫ്

Published : May 15, 2023, 09:54 PM ISTUpdated : May 15, 2023, 10:11 PM IST
ജോസ് കെ മാണിയെ സ്വാ​ഗ​തം ചെയ്ത നടപടി; യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മോൻസ് ജോസഫ്

Synopsis

യുഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. 

തിരുവനന്തപുരം: ജോസ് കെ മാണിയെ സ്വാ​ഗതം ചെയ്ത നടപടിയിൽ കെപിസിസി ചർച്ച നടത്തിയോ എന്നറിയില്ലെന്ന് മോൻസ് ജോസഫ്. യുഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ചർച്ച നടന്നാൽ പാർട്ടി അഭിപ്രായം പറയും. അന്തരീക്ഷത്തിൽ ഉള്ള ഒരു വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു. 

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ രം​ഗത്തെത്തിയിരുന്നു. കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. 'യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓ‍ര്‍മ്മിക്കണം'. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ്  മനസിലാക്കിയതിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്, ചെന്നിത്തലയ്ക്ക് മറുപടി നൽകി റോഷി അഗസ്റ്റിൻ

എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ചു; കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും, നീരസം പരസ്യമാക്കി ഡി കെ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല
മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം