പാലോട് കണക്കിൽപ്പെടാത്ത 19 ലക്ഷം രൂപയും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Published : Mar 24, 2021, 10:37 PM IST
പാലോട് കണക്കിൽപ്പെടാത്ത 19 ലക്ഷം രൂപയും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി;  ഒരാള്‍ അറസ്റ്റില്‍

Synopsis

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്ലാവറ സ്വദേശി വിശ്വനാഥൻ പിള്ളയാണ് അറസ്റ്റിലായത്. 

തിരുവനന്തപുരം: പാലോട് കണക്കിൽപ്പെടാത്ത 19 ലക്ഷം രൂപയും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലോട് പൊലീസും നെടുമങ്ങാട് ഷാഡോ ഡാൻസാഫ് സംഘവും വിവിധയിടങ്ങളിൽ നടത്തിയ തെരച്ചിലിലാണ് 259 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും 19,60,00 രൂപയും പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്ലാവറ സ്വദേശി വിശ്വനാഥൻ പിള്ളയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അനധികൃതമായി ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിന് നേരത്തേ കേസ് നിലവിലുണ്ട്. പണത്തിന്‍റെ ഉറവിടം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന