
തൃശൂർ: പുത്തൂർ സഹരണബാങ്കിൽ ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി പണം നിക്ഷേപിച്ചവർക്ക് നൽകാൻ ബാഗുകൾ വിതരണം ചെയ്യാനെന്ന പേരിൽ ബാങ്കിൽ നിന്നും പണാപഹരണം നടത്തിയ സെക്രട്ടറിയും ബോർഡ് അംഗവും കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി. ഇവർക്ക് 3 വർഷം കഠിനതടവിനും 3,30,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. 2002-ലാണ് സംഭവം.
ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ, ഭരണ സമിതി അംഗമായിരുന്ന ഓമന ജോണി എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനിൽ ശിക്ഷിച്ചത്. പ്രസിഡന്റ് സുരേഷിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. സ്ഥിരനിക്ഷേപം നടത്തിയ ആളുകൾക്ക് വിതരണം ചെയ്യാൻ ബാഗ് മേടിച്ചു എന്ന് കാണിച്ച് വ്യാജബില്ലുണ്ടാക്കി 88,000 രൂപ തട്ടിയെടുത്തെന്നാണ് കോടതി കണ്ടെത്തിയത്. ഓമന ജോണിയാണ് തനിക്ക് പരിചയമുള്ള ഒരു ബാഗ് നിർമാണ ഷോപ്പിന്റെ വ്യാജ ബിൽ ഹാജരാക്കിയത്. വിജിലൻസിനു വേണ്ടി പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam