
കൊച്ചി: മറൈൻ ഡ്രൈവിൽ പൊലീസിന്റെ വ്യാപക റെയ്ഡ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെ എസ് സുദർശന്റെ നേതൃത്വത്തിലാണ് വ്യാപക റെയ്ഡ് നടന്നത്. എറണാകുളം മറൈൻ ഡ്രൈവിലും വാക്ക് വേയിലും മയക്കുമരുന്നിന്റെ വിപണനവും, ഉപഭോഗവും സ്ത്രീകളോടുള്ള അതിക്രമവും,സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നു എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഇടപെടലിൽ റെയ്ഡ് നടത്തിയത്.
റെയ്ഡിൽ രണ്ട് മയക്കുമരുന്ന് കേസുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിൽ ഒരു കേസും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒരു കേസും കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു. കൂടാതെ ബൈക്ക് മോഷണം, റോബറി, മയക്കുമരുന്ന് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ ചോറ്റാനിക്കര എറണാകുളം സന്തോഷ് അതവാ സനീഷ് 22 നെ പിടികൂടാൻ പോലീസിനെ കഴിഞ്ഞു.
16ഉം 15ഉം വയസുള്ള പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ചോദ്യം ചെയ്തതിൽ ഇവർ വീട്ടിൽ പറയാതെ വന്നതാണെന്ന് മനസിലാക്കിയതിനെ തുടർന്ന് റെസ്ക്യൂ ചെയ്യുകയും, തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതരായി ഏൽപ്പിക്കുകയും ചെയ്തുവെന്നും പൊതുജനത്തിന്റെ സുരക്ഷയെ മുൻനിർത്തി ഇനിയും വരും ദിവസങ്ങളിൽ ഇത്തരം പരിശോധനകൾ തുടരുമെന്നും കമ്മീഷണർ അറിയിച്ചു.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ വികെ രാജു, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി ആർ ജയകുമാർ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ വൈ നിസാമുദ്ധീൻ എന്നിവരുടെ മേൽനോട്ടത്തിൽ ആയിരുന്നു റെയ്ഡ്. 150 ഓളം വരുന്ന, സബ്ബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, പൊലീസുകാർ, വനിതാ പൊലീസുകാർ, ഡോഗ് സ്ക്വാഡ്, ബോംബ് ഡീറ്റെക്ഷൻ ടീം എന്നിവരടങ്ങുന്ന പൊലീസ് സംഘത്തെ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു ശ്രീജിത്ത്, കടവന്ത്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് പി എം, ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റെനീഷ്, എളമക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എന്നിവരുടെ കീഴിൽ നാല് സെക്ടറായി തിരിച്ചാണ് റെയ്ഡ് നടത്തിയത്.
റോഡിൽ ചിതറികിടക്കുന്ന 500 രൂപ നോട്ടുകൾ, കണ്ടത് ജോലിക്ക് പോയവഴി; ഹർഷനും, സുനിലും ചെയ്തത് നല്ല മാതൃക!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam