വിമാനയാത്രക്കിടെ ടിക്കാറാം മീണയെ "പോക്കറ്റടിച്ചു": പൊലീസിൽ പരാതി

Web Desk   | Asianet News
Published : Feb 11, 2020, 12:11 PM ISTUpdated : Feb 11, 2020, 12:28 PM IST
വിമാനയാത്രക്കിടെ ടിക്കാറാം മീണയെ "പോക്കറ്റടിച്ചു": പൊലീസിൽ പരാതി

Synopsis

വിമാന യാത്രക്കിടെ ലഗേജ് ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വലിയതുറ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം:വിമാനയാത്രക്കിടെ  കേരളത്തിലെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ കൊള്ളയടിച്ചതായി പരാതി. ബാഗിൽ സൂക്ഷിച്ചിരുന്ന 75000 രൂപ മോഷണം പോയെന്ന് കാണിച്ച് ടിക്കാറാം മീണ പൊലീസിൽ പരാതി നൽകി. ജയ്പ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. 

ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയിൽ പറയുന്നത്. 75000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പൊലീസിന് നൽകിയ പരാതിയിൽ ഉണ്ട്. വലിയതുറ പൊലീസ് കേസെടുത്തു. 

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ജയ്പൂരിലേക്ക് പോയതായിരുന്നു ടിക്കാറാം മീണ. എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്ര

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം