മോൻസൺ പ്രചരിപ്പിച്ച ചെമ്പോല: 'അജ്ഞാതനല്ല, ഞാനാണ് സന്തോഷിന് കൈമാറിയത്'; സിനിമയ്ക്ക് വേണ്ടിയെന്നും ഗോപാൽ ജി

By Web TeamFirst Published Oct 5, 2021, 4:43 PM IST
Highlights

സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയതെന്നും ശബരിമലയിലെ വെടി വഴിപാടിനെ കുറിച്ചായിരുന്നു ചെമ്പോലയിൽ ഉണ്ടായിരുന്നതെന്നും ഗോലാൽ ജി പറയുന്നു.

കൊച്ചി: ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ മാവുങ്കൽ (Monson Mavunkal) പ്രചരിപ്പിച്ച ചെമ്പോല (chembola) താൻ കൈമാറിയതെന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശി ഗോപാൽ ജി. പുരാവസ്തു ഇടനിലക്കാരനായ സന്തോഷിന് ചെമ്പോല കൈമാറിയത് താനാണെന്ന് പുരാവസ്തു കച്ചവടക്കാരനായ ഗോപാൽ ജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയതെന്നും ശബരിമലയിലെ വെടി വഴിപാടിനെ കുറിച്ചായിരുന്നു ചെമ്പോലയിൽ ഉണ്ടായിരുന്നതെന്നും ഗോലാൽ ജി പറയുന്നു.

ത്യശൂർ ഫിലാറ്റലിക് ക്ലബിൽ വെച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളിൽ നിന്ന് ചെമ്പോല വാങ്ങിയതെന്ന് ഗോലാൽ ജി പറഞ്ഞു. കാലടി സർവകലാശാല ഗവേഷകനായ സന്തോഷിനെ കാണിച്ചപ്പോഴാണ് ശബരിമലയുമായി ബന്ധപ്പെട്ടതെന്ന് മനസിലായത്. ഇത് ആധികാരിക രേഖയാണോയെന്ന് അറിയില്ലെന്നും ഗോലാൽ ജി വ്യക്തമാക്കി. വലിയ പ്രാധാന്യം തോന്നാത്തതുകൊണ്ടാണ് സിനിമയ്ക്കായി കൈമാറിയത്. മോൻസൻ്റെ കൈവശമുള്ള രേഖ ഏതെന്ന് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വർഷങ്ങളായി പുരാവസ്തുക്കളുടെ ഇടപാടുകാരാണ് ഗോപാൽ ജി.

ത്യശൂരിലെ അജ്ഞാതനിൽ  നിന്ന് ചെമ്പോല വാങ്ങിയെന്നായിരുന്നു ഇടനിലക്കാരൻ സന്തോഷ് ഇന്നലെ പറഞ്ഞത്. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെമ്പോലയിൽ ഉള്ളതായി അറിയില്ലെന്നും സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

Also Read: ശബരിമലയിലേതെന്ന് മോൻസൻ പറഞ്ഞ ചെമ്പോല തൃശൂരിൽനിന്ന് വാങ്ങിയത്, വെളിപ്പെടുത്തി സന്തോഷ്

 

 

click me!