'സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി', കോടതിക്ക് മോൻസന്റെ പരാതി 

Published : Jul 01, 2023, 04:44 PM IST
'സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി', കോടതിക്ക് മോൻസന്റെ പരാതി 

Synopsis

ഇതുപയോഗിച്ചാണ് ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീർ, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരിൽ നിന്നും പത്ത് കോടി രൂപ മോൻസൻ തട്ടിച്ചത്. 

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതി മോൻസൻ മാവുങ്കൽ പരാതി നൽകി. ജയിൽ ജയിൽ സുപ്രണ്ട് വഴിയാണ് കോടതിയ്ക്ക് മോൻസൻ പരാതി നൽകിയത്. കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്‌റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാൽ പോക്സോ, ചീറ്റിങ്ങ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് കോടതിക്ക് നൽകിയ പരാതിയിലുള്ളത്. നേരത്തെയും സുധാകരനെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു മോൻസൻ മാവുങ്കൽ നടത്തിയിട്ടുള്ളത്. സുധാകരനെ കുടുക്കാൻ നീക്കം നടക്കുന്നുവെന്നായിരുന്നു നോൻസന്റെ ആരോപണം.  

തന്‍റെ പുരാവസ്തു ശേഖരത്തിന്‍റെ മറവിലാണ് മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതും വിഐപി സുഹൃദ് വലയം ഉണ്ടാക്കുന്നതും. ഇതുപയോഗിച്ചാണ് ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീർ, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരിൽ നിന്നും പത്ത് കോടി രൂപ മോൻസൻ തട്ടിച്ചത്. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരൻ ഇടപെടുമെന്നും മോൻസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം സുധാകരന് നൽകിയെന്നാണ് കേസ്.  മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ  കോൺഗ്രസ് അധ്യക്ഷന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നാണ് അനുയായികളുടെ വാദം. 

വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാകുലരായി രാജുവിന്‍റെ ബന്ധുക്കൾ, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്

 


 

PREV
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'