ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോണ്‍, കെഎസ്ആര്‍ടിസി നടപടി ഹൈക്കോടതി അംഗീകരിച്ചു

Published : Jul 01, 2023, 03:45 PM IST
ഒരു ദിവസത്തെ പണിമുടക്കിന്  മൂന്ന് ദിവസത്തെ ഡയസ്നോണ്‍, കെഎസ്ആര്‍ടിസി നടപടി ഹൈക്കോടതി അംഗീകരിച്ചു

Synopsis

കെഎസ്ആർടിസിയിൽ വലിയൊരു ശതമാനം ഡ്യൂട്ടികളും ഒരു ദിവസത്തിൽ കൂടുതൽ വ്യാപിച്ചു കിടക്കുന്നവയാണ്.പണിമുടക്ക് നടത്തുന്ന ദിവസമല്ലാതെ മറ്റ് രണ്ട് ദിവസത്തെ സർവീസുകളെക്കൂടി ബാധിക്കും എന്ന കെഎസ്ആർടിസിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു

തിരുവനന്തപുരം:

2023 മെയ് മാസം എട്ടാം തീയതി കെഎസ്ആർടിസിയിലെ ബി.എം.എസ്   യൂണിയൻ ആഹ്വാനം ചെയ്തഒരു ദിവസത്തെ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി മാനേജ്മെന്റ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഡയസ്നോൺ ബഹു ഹൈക്കോടതി അംഗീകരിച്ചു.

കെഎസ്ആർടിസി കോടതിക്ക് നൽകിയ വിശദമായ മറുപടിയെ തുടർന്നാണ് കെഎസ്ആർടിസിയുടെ വാദം കോടതി അംഗീകരിച്ചത്. എട്ടാം തീയതി സമരത്തിൽ പങ്കെടുത്ത ജീവനക്കാരിൽ നിന്നും ആ ദിവസത്തെ ശമ്പളം മാത്രമേ പിടിക്കാൻ കഴിയുള്ളൂ എന്ന് ചൂണ്ടി കാട്ടിയായിരുന്നു ജീവനക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ കെഎസ്ആർടിസിയിൽ വലിയൊരു ശതമാനം ഡ്യൂട്ടികളും ഒരു ദിവസത്തിൽ കൂടുതൽ വ്യാപിച്ചു കിടക്കുന്നവയാണ്.  മിക്ക ഡ്യൂട്ടികളും ആരംഭിച്ചാൽ അടുത്തദിവസം കൂടി കടന്നുപോകുന്ന തരത്തിലാണ് ഉള്ളത്. ഈ സാഹചര്യത്തിൽ പണിമുടക്ക് നടത്തുന്ന ദിവസമല്ലാതെ മറ്റ് രണ്ട് ദിവസത്തെ സർവീസുകളെക്കൂടി ബാധിക്കും എന്ന കെഎസ്ആർടിസിയുടെ വാദം കോടതി അംഗീകരിച്ചത്. പണിമുടക്കിന്റെ തലേദിവസമായ മേയ് ഏഴാം തീയതി രാത്രി സർവീസ് ആരംഭിച്ച് എട്ടാം തീയതി അവസാനിക്കുകയും, എട്ടാം തീയതി രാത്രി സർവ്വീസ് ആരംഭിച്ച് ഒൻപതാം തീയതി സർവ്വീസ് അവസാനിക്കുകയും ചെയ്യുന്ന ദീർഘ ദൂര സർവ്വീസുകളെ കെ എസ് ആർ ടി സി യുടെ ഈ നടപടി കാരണം മുടക്കം ഉണ്ടായില്ലെന്നും കോടതിയെ അറിയിച്ചു. 

ഏഴാം തീയതി സർവീസ് ആരംഭിച്ച എട്ടാം തീയതി പൂർത്തിയാക്കേണ്ട സർവീസുകളിലേയും,  എട്ടാം തീയതി സർവീസ് ആരംഭിച്ച ഒമ്പതാം തീയതി പൂർത്തിയാക്കേണ്ട സർവീസുകളിലെയും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും വിവരങ്ങൾ ശേഖരിക്കാൻ കോടതി കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ  നടപടികൾ സ്വീകരിച്ചു കോടതിയെ അറിയിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'