
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. പുരാവസ്തു കേസിലെ പരാതിക്കാരനായ യാകൂബ് പുതിയപുരയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈസ് പി റസ്‌റ്റം 2021 നവംബറിൽ അനുമോൾ, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി. അന്വേഷണം നടത്തണമെങ്കിൽ പണം വേണമെന്ന് ഡിവൈഎസ്പി നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് പരാതിയിൽ പറയുന്നത്. പണം നൽകിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് ചോദ്യം ചെയ്തപ്പോൾ ഫോൺ വഴി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി എന്ന ആക്ഷേപവും പരാതിക്കാർ ഉയർത്തിയിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാറിനെയും വിജിലൻസ് കോടതിയെയും സമീപിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. തുടർന്നാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ് സർക്കാർ ഉദ്യോഗത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഈ മാസം 18ന് വിജിലൻസിന്റെ കൊച്ചിയിലെ മധ്യമേഖല ഓഫീസിൽ ഹാജരാകാനാണ് പരാതിക്കാരന് നോട്ടീസ്. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ ആണ് അന്വേഷണ ചുമതല. പുരാവസ്തു കേസിൽ അന്വേഷണസംഘം പ്രതികൾക്ക് ഒപ്പം ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്ന ആക്ഷേപവും പരാതിക്കാർ. ഉയർത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam