കാലവർഷം നാളെ കേരള തീരം തൊട്ടേക്കും; പരക്കെ മഴ, 9 ജില്ലകളിൽ യെല്ലോ അലർട്ട്, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത

Published : May 25, 2026, 09:00 AM IST
yellow alert

Synopsis

സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി.

തിരുവനന്തപുരം: കാലവർഷം നാളെ കേരള തീരം തൊട്ടേക്കും. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരണം.

മഴ മുന്നറിയിപ്പ്

25/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

26/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

27/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

28/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രം സഹിതം ആഭ്യന്തരമന്ത്രിയെ സമീപിച്ച് സുധീരൻ, മുഖ്യമന്ത്രിക്കെതിരെ താൻ പറയാത്ത കാര്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നു; 'നടപടി വേണം'
യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? ജനീഷിനെ അവഗണിക്കുന്നു, പരസ്യ വിമർശനവുമായി ഫർസീൻ മജീദ്