ന്യൂനമർദ പാത്തി: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

By Web TeamFirst Published Jul 22, 2022, 11:11 AM IST
Highlights

കർണാടക മുതൽ കോമോറിൻ വരെ ന്യുന മർദപാത്തി ഇപ്പോൾ ഉള്ളത്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്(isolaled heavy rain) സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ  വ്യാപകമായ മഴയും ഉണ്ടായേക്കും

മൺസൂൺ പാത്തി (monsoon trough) നിലവിൽ ഉള്ളതിനാലാണ് അടുത്ത 24 മണിക്കൂർ കൂടി  നിലവിലെ സ്ഥാനത്ത് തുടരാൻ സാധ്യത ഉള്ളത്. ഇന്നത്തേക്ക് ശേഷം മൺസൂൺ പാത്തി പതിയെ തെക്കോട്ടു മാറാൻ സാധ്യത.കർണാടക മുതൽ കോമോറിൻ വരെ ന്യുന മർദപാത്തി ഇപ്പോൾ ഉള്ളത്

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
22-07-2022:  കോട്ടയം , എറണാകുളം , ഇടുക്കി , തൃശ്ശൂർ , മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


 

tags
click me!