
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലമാണെന്ന് വിലയിരുത്തൽ. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മൺസൂൺ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് മഴ കുറയാൻ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
കാർഷിക കലണ്ടറിൽ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് തിരുവാതിര ഞാറ്റുവേല. കാർഷിക വിളകൾ നടുകയും മാറ്റി നടുകയും ചെയ്യുന്ന സമയം. ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 മുതൽ ജൂലായ് 3 വരെയായിരുന്നു . തിരിമുറിയാതെ മഴ പെയ്യേണ്ട ഈ ദിവസങ്ങളാണ് സംസ്ഥാനത്ത് മഴയില്ലാതെ കടന്നു പോയത്. ഇത് വാർഷിക വിളകളുടെ കൃഷിയെ സാരമായി ബാധിക്കും. ജൂൺ 1 മുതൽ 30 കേരളത്തിൽ ശരാശരി കിട്ടേണ്ടത് 643 മില്ലി ലീറ്റർ മഴയാണ്, കിട്ടിയത് 408 മില്ലി ലിറ്ററും. 36 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കോട്ടയം ജില്ലയിൽ മാത്രമാണ് ഇതുവരെ ആവശ്യത്തിന് മഴ കിട്ടിയത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലും ഇത്തവണ മഴ തീരെ കുറവാണ്. സംസ്ഥാനത്ത് ആകെ കിട്ടുന്ന മഴയിൽ വ്യത്യാസം വരുന്നില്ലെങ്കിലും വിതരണ ക്രമത്തിൽ മാറ്റം വരുന്നതാണ് പ്രളയമടക്കമുള്ള ദുരന്തത്തിന് കാരണമാകുന്നത്. ജൂണ്‍ ജൂലായ് മാസങ്ങളിൽ കിട്ടേണ്ട മഴ ജൂലായ് അവസാനം ഒരുമിച്ച് പെയ്യുന്നതോടെ മണ്ണിടിച്ചിൽ സാധ്യതയടക്കം കൂടുതലാണെന്ന് വിദഗ്ദർ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam