ആലപ്പുഴയിൽ യുവതിക്കും സഹപ്രവർത്തകർക്കും നേരെ സദാചാര ആക്രമണം

Published : Nov 26, 2022, 09:22 PM IST
ആലപ്പുഴയിൽ യുവതിക്കും സഹപ്രവർത്തകർക്കും നേരെ സദാചാര ആക്രമണം

Synopsis

ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

ആലപ്പുഴ: സഹപ്രവർത്തകരായ യുവതിക്കും യുവാക്കൾക്കും എതിരെ ആലപ്പുഴ മാന്നാറിൽ സാദാചാര പൊലീസ് ആക്രമണം. സെയിൽസ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കൾക്കും എതിരെയാണ് സദാചാര ആക്രമണം ഉണ്ടായത്. മൂവരേയും നാലംഗസംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു മാന്നാർ കുരട്ടിക്കാട് കവലയിൽ വച്ച് ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലാമത്തെ ആൾക്കായി അന്വേഷണം തുടരുകയാണ്.  മാന്നാർ സ്വദേശികളായ ബിനീഷ്, അക്ബർ,സുമേഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം