
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ശിവഗിരി സ്വദേശി സിബി, രാമന്തളി സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. നിരവധി ആക്രമണക്കേസിൽ പ്രതിയായ സിബിക്കെതിരെ കാപ്പാ നിയമം ചുമത്താൻ ശുപാര്‍ശ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ശ്രീകാര്യം രാജേഷ് വധക്കേസിൽ ആസൂത്രകനും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളുമാണ് സിബി. ശിവഗിരി തുരപ്പിൻമുഖം സ്വദേശിയായ കുട്ടൻ എന്ന് വിളിക്കുന്ന മനോജിനെ ഇന്നലെ രാത്രി ഏഴരയ്ക്കാണ് പ്രതികൾ കൊല്ലാൻ ശ്രമിച്ചത്. ഇരുവര്‍ക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വിദ്വേഷമാണ് ആക്രമണത്തിന് കാരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam