
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. സ്ഫോടനത്തെ തുടർന്ന് രാവിലെ നടത്തിയ തെരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പെട്ടിമുടി അടക്കമുള്ള നിരവധി നിരവധി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരാണ് കെഡാവർ നായ്ക്കളായ മായയും മർഫിയും.
അപകടം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും പൊലീസിന്റെയും ഫോറൻസിക് സംഘത്തിന്റെയും നേതൃത്വത്തിൽ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. ഏക്കർ കണക്കിന് പാടശേഖരത്തിന് നടുവിലാണ് വെടിക്കെട്ട് പുര സ്ഥിതി ചെയ്തിരുന്നത്. ഇവിടെ നിന്ന് ശേഖരിച്ച സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. വളരെ ചെറിയ ശരീര അവശിഷ്ടങ്ങളാണ് പാടശേഖരത്ത് നിന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഉഗ്രസ്ഫോടനം നടന്നതിനാൽ സ്ഫോടക വസ്തുക്കളും ശരീരഭാഗങ്ങളും ദൂരേയ്ക്ക് തെറിച്ചുപോകാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam